
വാരണം ആയിരം ,കാക്ക കാക്ക, വേട്ടയാട് വിളയാട്, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ ഹിറ്റ് തമിഴ് ചിത്രങ്ങളുടെ സംവിധായകൻ ഗൗതം മേനോൻ ഒരു മലയാളിയാണെന്ന് പലർക്കും അറിയാം.അതുകൊണ്ടുതന്നെ അടുത്ത ചോദ്യം എന്നാണ് ഒരു മലയാള ചിത്രം സംവിധാനം ചെയ്യുകയെന്നാണ് .എന്നാൽ മലയാളത്തില്‍ സംവിധാനമല്ല അഭിനയിക്കാൻ ഒരുങ്ങുകയാണ് ഗൗതം.
വിനീത് ശ്രീനിവാസന്‍ വഴിയാണ് ഗൗതം മേനോന്‍ ‘നാം’ എന്ന ചിത്രത്തില്‍ എത്തുന്നത്. എന്നാല്‍, സംവിധായകന്‍ ജോഷിയോട് സംസാരിച്ചതില്‍ നിന്ന് ഇതൊരു നല്ല ചിത്രമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് അഭിനയിക്കാന്‍ സമ്മതിച്ചതെന്ന് ഗൗതം പറഞ്ഞു. ഇത് ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള കഥയാണ്. സംവിധായകന്റെ ഒരു സുഹൃത്തിന്‍റെ ജീവിതത്തിലുണ്ടായ സംഭവമാണ് ചിത്രം പറയുന്നത്. കഥ ഇഷ്ടമായെങ്കിലും ചിത്രത്തില്‍ അഭിനയിക്കാന്‍ പേടിയുണ്ടായിരുന്നു. എന്നാല്‍, ജോഷി ആത്മവിശ്വാസം തന്നുവെന്നും ഗൗതം മേനോന്‍ പറഞ്ഞു
Post Your Comments