‘ബാഹുബലി’ എന്ന ചിത്രത്തിന്റെ ചരിത്ര വിജയം ഏറ്റവും കൂടുതല്‍ പ്രഹരം ഏല്‍പ്പിച്ചത് ബോളിവുഡ് സിനിമാ വ്യവസായത്തിനാണ്. ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്‍റെ നെടുംതൂണായ ബോളിവുഡിനെ ഞെട്ടിച്ചു കൊണ്ടായിരുന്നു ആയിരം കോടി കളക്ഷനില്‍ ബാഹുബലി മുത്തമിട്ടത്. വാണിജ്യപരമായി ഒട്ടേറെ സിനിമകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ബോളിവുഡില്‍ നിന്ന് ഇതുവരെയും ഇന്ത്യന്‍ ബോക്സോഫീസ് കീഴടക്കാന്‍ ശേഷിയുള്ള ഒരു ചിത്രം പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ഷാരൂഖ്, സല്‍മാന്‍, ആമിര്‍ തുടങ്ങിയ വിപണനമൂല്യമുള്ള നടന്മാരാല്‍ സമ്പന്നമായ ഇടമാണ് ബോളിവുഡ്. ടോളിവുഡും, കോളിവുഡും ബോക്സോഫീസ് കളക്ഷനില്‍ കാര്യമായ ചലനമുണ്ടാക്കുമ്പോള്‍ ഒരുകാലത്ത് പണംവാരി ചിത്രങ്ങള്‍ ഒരുക്കിയ ബോളിവുഡ് വ്യവസായം ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ വാണിജ്യപരമായി പിന്തള്ളപ്പെടുകയാണ്.
രാജമൗലിയുടെ ഇതിഹാസ ചിത്രം ‘ബാഹുബലി 2’-വിന് ഉത്തരേന്ത്യയില്‍ നിന്ന് ലഭിച്ച കളക്ഷന്‍ ബോളിവുഡിനെ ശരിക്കും ഞെട്ടിച്ചിരുന്നു. ശങ്കര്‍-രജനീകാന്ത് ടീമിന്‍റെ ‘യന്തിരന്‍ 2.0’ കൂടി എത്തുമ്പോള്‍ രണ്ടുവട്ടം ഞെട്ടാനുള്ള അവസരമാണ്, തെന്നിന്ത്യന്‍ സിനിമാ ലോകം ബോളിവുഡിന് ഒരുക്കി കൊടുക്കുന്നത്. ബിഗ്‌ബജറ്റ് ചിത്രമായി പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍റെ ‘ട്യൂബ് ലൈറ്റ്’ പോലെയുള്ള ചിത്രങ്ങള്‍ പ്രാദേശികതലത്തില്‍പ്പോലും പരാജയമറിഞ്ഞവയാണ്.
ആഗോളബോക്സോഫീസില്‍ അത്ഭുതമായി മാറിയ ദംഗലിന്റെ ചരിത്ര വിജയത്തെ ഭേദിച്ച് കൊണ്ടായിരുന്നു ബാഹുബലി ലോകത്തിന്റെ നെറുകയില്‍ അടയാളപ്പെട്ടത്. ആഗോള ബോക്സോഫീസ് ലക്‌ഷ്യം വയ്ക്കുന്ന യന്തിരന്‍ 2.0 കൂടി ദംഗലിനെ പിന്നിലാക്കിയാല്‍ ബോളിവുഡിനത് നികത്താനാകാത്ത ക്ഷീണമാകും. .
Post Your Comments