Latest NewsTollywood

മകളുടെ ജന്മദിനത്തിൽ അച്ഛന്‍റെ ഇൻസ്റ്റഗ്രാം പ്രവേശനം

തെന്നിന്ത്യമുഴുവൻ ആരാധകരുള്ള താരമാണ് അല്ലു അർജുൻ.എന്നാൽ ഇൻസ്റ്റാഗ്രാമിൽ താരത്തിന് അക്കൗണ്ട് ഇല്ലാതിരുന്നത് ആരാധകരെ ഏറെ നിരാശപ്പെടുത്തി.എന്നാൽ ജീവിതത്തിലെ സുന്ദര നിമിഷങ്ങളും ഓർമകളും ഇൻസ്റ്റഗ്രാമിലൂടെ നവംബർ 21 ന് പങ്കുവെയ്ക്കുമെന്ന് താരം മുമ്പ് അറിയിച്ചിരുന്നു.എന്നാൽ ആ ദിവസത്തിന്റെ പ്രത്യേകത എന്തെന്ന് ആരാധകർക്ക് പിടികിട്ടിയില്ല.ഒടുവിൽ അല്ലു വാക്ക് പാലിച്ചു.

ഇന്ന് അല്ലുവിനെ മകൾ അർഹയുടെ ഒന്നാം പിറന്നാളാണ് .മകളുടെ സുന്ദരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഇൻസ്റ്റഗ്രാമിലെ തന്റെ വരവറിയിച്ചത്.മനോഹരമായ ഉടുപ്പണിഞ്ഞ് കേക്കിനു മുന്നിൽ അർഹ ഇരിക്കുന്നതാണ് ചിത്രം.എന്റെ ലിറ്റിൽ ഏയ്ഞ്ചൽ അർഹയ്ക്ക് ഇന്ന് പിറന്നാൾ ,ഒരു വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ല എന്ന് ചിത്രത്തിനൊപ്പം അല്ലു കുറിച്ചു.

 

Happy Birthday to my Lil Angel Arha! Can’t believe it’s One year already. Muah! #happybirthday #arha #1stbday #alluprincess #1stpost

A post shared by Allu Arjun (@alluarjunonline) on

shortlink

Related Articles

Post Your Comments


Back to top button