
വിശാലിന്റെ വീട്ടില്‍ നിന്ന് ആദയനികുതി വകുപ്പ് പിടിച്ചെടുത്ത പണമെന്ന നിലയിലാണ് കഴിഞ്ഞ ദിവസം ഒരു വീഡിയോ പ്രചരിച്ചത്. എന്നാല്‍ ഇത് സിനിമയുടെ പ്രമോഷന്റെ ഭാഗമായി വിശാലും ടീമും പ്ലാന്‍ ചെയ്ത വീഡിയോ ആണ്. പി.എസ് മിത്രന് സംവിധാനം ചെയ്യുന്ന ‘ഇരുമ്പു തിരൈ’ എന്ന ചിത്രത്തിന്റെ പരസ്യ പ്രചരണമായിട്ടാണ് ഇത്തരമൊരു വീഡിയോ ചിത്രീകരിച്ചത്.
അടുക്കിവെച്ച പണത്തിന്നു സമീപമിരുന്നു, ഇത് താന്‍ സമ്പാദിച്ച പണമാണെന്നും ഇത് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഇടാന്‍ പോകുകയാണെന്നുമൊക്കെയായിരുന്നു വിശാല്‍ വീഡിയോയില്‍ പറയുന്നത്. ഐടി എന്നാല്‍ ‘ഇന്‍കം ടാക്സ്’ എന്ന് മാത്രമല്ല അര്‍ത്ഥമുള്ളതെന്നും ‘ഇരുമ്പു തിരൈ’ എന്നും അര്‍ത്ഥമുണ്ടെന്നും അര്ജുന് വന്നു പറയുമ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ വ്യക്തമാകുന്നത്.
Post Your Comments