അൻസിബയെ പിന്തുണയ്ക്കുന്നതിന്‍റെ കാരണം വ്യക്തമാക്കി മഞ്ജു വാര്യർ

സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ ഒരു ഹൃസ്വ ചിത്രം പുറത്തിറങ്ങി. ചിത്രത്തിന് പൂർണ പിന്തുണ നൽകുകയാണ് മലയാളത്തിലെ ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യർ.കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും വനിതാ വികസന കോര്‍പ്പറേഷനും സംയുക്തമായി നിർമിച്ച ചിത്രത്തിൽ അൻസിബയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

‘പെണ്ണൊരുത്തി’ എന്ന ഈ ഹൃസ്വ ചിത്രം സ്ത്രീകളെ ബഹുമാനിക്കാൻ തയാറല്ലാത്ത സമൂഹത്തിനുള്ള മുന്നറിയിപ്പാണ്. ആരോഗ്യമന്ത്രി കെ .കെ ശൈലജ ചിത്രം പുറത്തിറക്കി.നാൽപ്പത് മിനിറ്റ് ദൈർഘ്യമുള്ള ചിത്രം സംവിധാനം ചെയ്തത് ജില്ലാ കമ്മിഷണർ ഒാഫിസിൽ സീനിയർ ക്ലർക്കായ സുധികൃഷ്ണനാണ്.

Share
Leave a Comment