അഭിനയ ജീവിതത്തിൽ നാല്പത് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് മലയാളികളുടെ സ്വന്തം താരം നെടുമുടി വേണു. മലയാളത്തിലെ സ്വഭാവ നടന്മാരില് ഏറ്റവും മുന്‍പന്തിയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ദൈവമേ കൈ തൊഴാം കേൾക്കുമാറാകണം എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഇപ്പോള്‍ നെടുമുടിയുള്ളത്.
ഈ സെറ്റിൽ വെച്ച് അദ്ദേഹത്തിന്റെ നാല്പതാം അഭിനയ വാർഷികം ആഘോഷിക്കുകയാണ് സഹതാരങ്ങൾ. ജയറാം നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഹാസ്യതാരം സലിം കുമാറാണ്. ചിത്രത്തില്‍ ദൈവ വേഷത്തിലാണ് നെടുമുടി.
Post Your Comments