ലോകസുന്ദരിപ്പട്ടം നേടിയ ഇന്ത്യക്കാരി മാനുഷി ഛില്ലറിനെ തേടി വീണ്ടുമൊരു സൗഭാഗ്യം. കോളിവുഡ് ഹിറ്റ്മേക്കര് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മാനുഷി നായികയാകുമെന്നാണ് പുതിയ വിവരം. ശങ്കറിന്റെ നെക്സ്റ്റ് പ്രോജക്റ്റായ ഇന്ത്യന്റെ രണ്ടാം ഭാഗത്തിലാകും മാനുഷി ഛില്ലര്‍ നായികയായി അഭിനയിക്കുക. ശങ്കറിന്റെ നിര്‍മ്മാണ കമ്പനി മാനുഷി ഛില്ലറിനെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments