CinemaKollywoodNEWS

പണം ആവശ്യമുള്ളവര്‍ക്ക് ഈ സിനിമയുടെ പേരില്‍ പത്ത് ഡോളര്‍ നല്‍കൂ

എച്ച്.വിനോദ് സംവിധാനം ചെയ്ത കാര്‍ത്തിയുടെ പുതിയ ചിത്രം ‘തീരന്‍ അധികാരം ഒന്ട്രു’ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച പ്രേക്ഷകന് ധീരമായ മറുപടി നല്‍കി ചിത്രത്തിന്റെ നിര്‍മ്മാതാവ്. ചിത്രം ഇംഗ്ലീഷ് സബ്ടൈറ്റിലോടെ ഓണ്‍ലൈനില്‍ കാണാന്‍ വല്ല വഴിയുമുണ്ടോ? എന്ന പ്രേക്ഷകന്റെ ചോദ്യത്തിനായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവായ എസ്. ആര്‍ പ്രഭു ആരെയും ഞെട്ടിപ്പിക്കുന്ന മറുപടി നല്‍കിയത്.

25 ദിവസത്തിന് ശേഷം സിനിമ ആമോസണ്‍ പ്രൈമില്‍ റിലീസ് ചെയ്യാന്‍ കാത്തിരിക്കുക എന്ന മറുപടിയ്ക്ക് ശേഷം എസ്‌ആര്‍ പ്രഭു പങ്കുവെച്ച മറ്റൊരു ആശയമാണ് എല്ലാവരെയും അതിശയിപ്പിച്ചത്. ചിത്രത്തിന്റെ എച്ച്.ഡി വ്യാജപ്രിന്‍റ് ഡൌണ്‍ലോഡ് ചെയ്തു കണ്ടശേഷം പണം ആവശ്യമുള്ളവര്‍ക്ക് ഈ സിനിമയുടെ പേരില്‍ പത്ത് ഡോളര്‍ നല്‍കൂ എന്നായിരുന്നു നിര്‍മ്മാതാവിന്റെ ധീരമായ മറുപടി. അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ക്കും എനിക്കും സന്തോഷമാകുമെന്നും എസ്.ആര്‍ പ്രഭു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button