മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ മകൻ പ്രണവ് നായകനാകുന്ന ആദ്യ ചിത്രമാണ് ‘ആദി’.ചിത്രത്തിലെ അതിസാഹസിക രംഗങ്ങൾ ഡ്യൂപ്പില്ലാതെ അഭിനയിച്ച് ശ്രദ്ധ നേടുകയാണ് താരപുത്രൻ.
ഫ്രാൻസിൽ നിന്നും ഡ്യൂപ്പിനെ ഏർപ്പാടാക്കിയെങ്കിലും പ്രണവ് നിരസിച്ചു. തനിയെ ചെയ്യാമെന്നു പറഞ്ഞ അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തേയും ധൈര്യത്തേയും അഭിനന്ദിക്കുന്നെന്ന് ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
റിയലിസ്റ്റിക്കായ സംഘട്ടനനരംഗങ്ങളാണ് ആദിയുടെ പ്രത്യേകത,അതുകൊണ്ടുതന്നെ അമാനുഷിക സംഘട്ടനങ്ങളുള്ള ആക്ഷൻ ചിത്രമായി ആദിയെ കാണരുതെന്നും സംവിധായകൻ പറഞ്ഞു.ആശീർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.അടുത്ത മാസം ചിത്രം പുറത്തിറങ്ങും.
Post Your Comments