തെന്നിന്ത്യൻ താരറാണി നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം ‘അറം’തീയേറ്ററുകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ഗോപി നൈനാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ജില്ലാ കളക്ടറുടെ വേഷം നയന്‍താരയ്ക്ക് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടം ചാര്‍ത്തി കൊടുക്കുകയും ചെയ്തു. ചിത്രത്തിന്റെ പ്രൊമോഷണല്‍ പരിപാടികളുടെ ഭാഗമായി തിയേറ്ററുകള്‍ സന്ദര്‍ശിച്ച നയന്‍താരയെ തലൈവി എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്.
ഈ ചിത്രത്തിലേക്ക് എന്തുകൊണ്ടാണെന്നും മുന്‍നിര നായകന്മാരെ ഒഴിവാക്കി ഒരു പെണ്കഥാപാത്രത്തിന് ഇത്ര പ്രാധാന്യം നല്‍കിയത് എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്.
‘ഞാന്‍ നയന്‍താര മാഡത്തിനെ തിരഞ്ഞെടുത്തതല്ല. ചിത്രത്തിന്റെ കഥ മാഡത്തിനെ കേള്‍പ്പിച്ചപ്പോള്‍ എന്നെ തിരഞ്ഞെടുക്കുന്നതിലേക്ക് അവര്‍ എത്തിച്ചേരുകയായിരുന്നു. കഥ എഴുതിയപ്പോള്‍ അതില്‍ പ്രധാന കഥാപാത്രം ജില്ലാ കളക്ടറുടേത് തന്നെയായിരുന്നു. പക്ഷെ അത് സ്ത്രീയോ പുരുഷനോ എന്ന് തീരുമാനിച്ചിരുന്നൊന്നുമില്ല.’ എന്നും സംവിധായകൻ പറഞ്ഞു.
Post Your Comments