
ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്ക് എ.ആര്‍ റഹ്മാന്‍ എന്നാല്‍ ഒരു വിസ്മയമാണ്, ഏറെ ആരാധകരുള്ള എ.ആര്‍ റഹ്മാനും ഒരു വ്യക്തിയെ ഒരുപാട് ആരാധിക്കുന്നുണ്ട്. സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ കടുത്ത ആരാധകനാണ് താനെന്നു വ്യക്തമാക്കുകയാണ് എ.ആര്‍ റഹ്മാന്‍. കമല്‍ഹാസനെ ഇഷ്ടമാണെങ്കിലും രജനിയോടാണ് കൂടുതല്‍ ഇഷ്ടമെന്ന് റഹ്മാന്‍ പറയുന്നു.
നമ്മുടെ ജീവിതത്തെ സമ്പന്നമാക്കിയിട്ടുള്ള താരങ്ങളാണ് രജനിയും ശിവാജിയുമൊക്കെ, ഈ തലമുറയില്‍ ഇപ്പോള്‍ അജിത്തും വിജയ്മൊക്കെയുണ്ടെന്നും ഒരു ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ എ.ആര്‍ പങ്കുവയ്ക്കുന്നു. രജനീകാന്ത് തനിക്കൊരു പ്രചോദനമാണെന്നും ആത്മീയതയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടു അത് കലയില്‍ പ്രതിഫലിപ്പിക്കുക എന്നത് മറ്റൊരു കലയാണെന്നും അങ്ങനെയുള്ള ഒരു വ്യക്തിയാണ് രജനീകാന്ത് എന്നും എ.ആര്‍ റഹ്മാന്‍ വ്യക്തമാക്കി.
Post Your Comments