CinemaGeneralKeralaLatest NewsNEWS

വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ കോടതിയില്‍ അറിയിക്കുമെന്ന് സുരേഷ് ഗോപി

വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ കോടതിയില്‍ അറിയിക്കുമെന്നും, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേയ്ക്ക് മാറ്റിയിട്ടില്ലെന്നും നടനും എം.പിയുമായ സുരേഷ് ഗോപി പറഞ്ഞു. 
മലയാള സിനിമയിലെ നിരവധി താരങ്ങള്‍ കേരളത്തില്‍ നികുതി വെട്ടിക്കുന്നതിന് വേണ്ടി പോണ്ടിച്ചേരിയില്‍ വ്യാജ മേല്‍വിലാസമുപയോഗിച്ചു വിലകൂടിയ ആഡംബര വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ നടത്തിയതായി കണ്ടെത്തിയിരുന്നു.

അമല പോളിനും, ഫഹദ് ഫാസിലിനുമെതിരെ ഇങ്ങിനെ ഉയര്‍ന്ന ആരോപണങ്ങള്‍ സത്യമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അത്തരത്തില്‍ സുരേഷ്ഗോപിക്കും നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കാണ് മറുപടി പറഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button