CinemaFestivalFilm ArticlesGeneralKeralaLatest NewsNationalNationalNEWS

സെക്സി മേരി, ഫാത്തിമ, ആയിഷ എന്നീ പേരുകളൊക്കെ സിനിമാക്കാര്‍ ഉപയോഗിക്കാത്തതെന്ത്?

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ നിന്ന് സെക്സി ദുര്‍ഗ, ന്യൂഡ് എന്നീ ചിത്രങ്ങള്‍ ഒഴിവാക്കിയതിന്റെ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ വിവാദത്തില്‍ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖര്‍ എം പി രംഗത്തെത്തിയിരിക്കുകയാണ്. സെക്സി ദുര്‍ഗ, സെക്സി രാധ എന്നൊക്കെ ഉപയോഗിക്കുന്ന സിനിമാക്കാര്‍ എന്തുകൊണ്ടാണ് സെക്സി മേരിയെന്നോ ഫാത്തിമയെന്നോ ആയിഷയെന്നോ സിനിമയ്ക്ക് പേരുകള്‍ ഉപയോഗിക്കാത്തതെന്ന് ചന്ദ്രശേഖര്‍ ചോദിച്ചു.
ആവിഷ്കാര സ്വാതന്ത്യ്രത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നതായും എന്നാല്‍ എപ്പോഴും ഒരു ഭാഗത്തേക്ക് മാത്രം ഇത്തരത്തില്‍ കാര്യങ്ങള്‍ പോകുന്നത് എന്തുകൊണ്ടാണെന്നും ചന്ദ്രശേഖര്‍ ചോദിക്കുന്നു.
ഫാത്തിമയും ആയിഷയും മേരിയുമൊന്നും സെക്സി അല്ലാത്തതാണോ കാരണം. അല്ലെങ്കില്‍ ഇന്ത്യന്‍ സംവിധായകര്‍ ഫത്വകളെയും അവരുടെ സ്റ്റുഡിയോകള്‍ നശിപ്പിക്കപ്പെടുമെന്ന് ഭയപ്പെടുന്നുണ്ടെന്നും എന്നാണ്  ടൈംസ് ഓഫ് ഇന്ത്യ സീനിയര്‍ എഡിറ്റര്‍ ആര്‍തി ടികോ സിംഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button