CinemaGeneralIndian CinemaKollywoodNEWSTollywoodWOODs

സദാചാര വാദികള്‍ക്ക് കിടിലന്‍ മറുപടിയുമായി നടി തപ്സി പന്നു

താരങ്ങള്‍ക്ക് ആരാധകരുമായി സംവദിക്കാനുള്ള മികച്ച മാധ്യമമാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ താരങ്ങള്‍ എന്ത് പറഞ്ഞാലും ചെയ്താലും അതിനെ വളച്ചൊടിച്ച്‌, വിമര്‍ശിച്ച്‌, വിവാദമാക്കിയില്ലെങ്കില്‍ സ്വസ്ഥത കിട്ടാത്ത ചില കൂട്ടരുണ്ട്. അത്തരക്കാരുടെ ശല്യം വര്‍ദ്ധിച്ചിരിക്കുകയാണ്. തന്നെ സദാചാരം പഠിപ്പിക്കാന്‍ എത്തിയ സദാചാരവാദികള്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് നടി തപ്സി.

‘ചിലപ്പോള്‍ ജീവിതത്തിലെ മികച്ച നിമിഷങ്ങള്‍ ആരാലും സ്പര്‍ശിക്കപ്പെടാതെ, തിരുത്തപ്പെടാതെ, ഉപയോഗിക്കപ്പെടാതെ നിലനില്‍ക്കും.’എന്ന കുറിപ്പോടെ തപ്സി പങ്കുവച്ച ചിത്രത്തിന് നേരെയായിരുന്നു സദാചാരവാദികളുടെ ആക്രമണം. ഇത്തരം കാര്യങ്ങള്‍ സ്ത്രീകളിലേക്ക് പുരുഷനെ അകര്‍ഷിക്കുമെന്നും അത് ഉപദ്രവങ്ങള്‍ക്ക് വഴിവെക്കുമെന്നുമായിരുന്നു ചിത്രത്തിന് ഒരാള്‍ നല്‍കിയ പ്രതികരണം. എന്നാല്‍ മിണ്ടാതിരിക്കാന്‍ തപ്സി ഒരുക്കമായിരുന്നില്ല. അങ്ങനെയാണെങ്കില്‍ അത്തരം പുരുഷന്മാര്‍ തങ്ങളുടെ അസുഖത്തിനെ പ്രതിരോധിക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നുവെന്നും അല്ലാതെ അതുണ്ടാകുന്നത് ഇത്തരം കാര്യങ്ങള്‍ കൊണ്ടല്ലെന്നുമായിരുന്നു തപ്സിയുടെ പ്രതികരണം. എന്ത് തന്നെയായാലും വേഗം സുഖം പ്രാപിക്കൂ എന്നും തപ്സി കൂട്ടിച്ചേര്‍ത്തു.

തപ്സിയുടെ ഈ മരുപാടില്‍ രോഷം കൊണ്ട നിരവധി ‘സഹോദരന്മാര്‍ക്കും’ കണക്കിന് മറുപടി നല്‍കിയിട്ടുണ്ട് താരം. താങ്കളെപ്പോലെ സംസ്കാരത്തിന്റെ സംരക്ഷകനെ വേറെ കണ്ടിട്ടില്ല. അങ്ങയെപ്പോലൊരാളെ തിരിച്ചറിയാന്‍ ഇങ്ങനെ ചെയ്യേണ്ടി വന്നു..അതുകൊണ്ടല്ലേ ഇങ്ങനെ ഒരു മുത്തിനെ കണ്ടെത്താന്‍ കഴിഞ്ഞതെന്നായിരുന്നു തപ്സിയുടെ പരിഹാസം.

shortlink

Related Articles

Post Your Comments


Back to top button