
മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ നയന്‍താര തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയിരിക്കുകയാണ്. ചിത്രങ്ങളുടെ തുടര്‍ച്ചയായ വിജയമാണ് നയന്‍താരയുടെ താരമൂല്യം ഉയര്‍ത്തിയത്. കാര്‍ത്തി നായകനായെത്തിയ ധീരന്‍ അധികാരം ഒണ്ട്ര് മികച്ച പ്രതികരണവുമായി മുന്നേറുന്നതിനിടയിലാണ് ചിത്രത്തിലെ നായികയായ രാകുല്‍ പ്രീതിനെ ചിലര്‍ നയന്‍താരയുമായി താരതമ്യപ്പെടുത്തിയത്. എന്നാല്‍ അത് ശരിയായ രീതിയല്ലെന്ന് താരം പറയുന്നു.
പുതിയ ചിത്രത്തിലെ മികച്ച പ്രകടനത്തോടെ രാകുല്‍ നയന്‍താരയെ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്ന കണ്ടെത്തലുമായി രംഗത്തെത്തിയത് താരത്തിന്റെ ആരാധകരായിരുന്നു. തന്നെക്കാള്‍ സീനിയറായ അഭിനേത്രിയുമായി താരതമ്യപ്പെടുത്തുന്നതില്‍ കാര്യമില്ല. നയന്‍താരയെ മാതൃകയാക്കാനാണ് താരങ്ങള്‍ ശ്രമിക്കാറുള്ളതെന്നും രാകുല്‍ പറയുന്നു.പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് രാകുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments