രാജമൗലിയുടെ അടുത്ത ചിത്രത്തിലും പ്രഭാസ് ഇല്ല..!!

ഇന്ത്യന്‍ സിനിമയില്‍ വിസ്മയമായി മാറിയ ബാഹുബലിയുടെ രണ്ട് ഭാഗങ്ങള്‍ക്ക് പിന്നാലെ പുതിയ ചിത്രവുമായി മഹേഷ്‌ ബാബുവിനെ നായകനാക്കി ചിത്രം ഒരുക്കുന്ന എസ് എസ് രാജമൗലി മറ്റൊരു പുതിയ ചിത്രവുമായി എത്തുന്നുവെന്ന് സൂചന. തെന്നിന്ത്യന്‍ താരം പ്രഭാസിനു സൂപ്പര്‍താര പദവി നേടിക്കൊടുത്ത സംവിധായകന്റെ അടുത്ത ചിത്രത്തിലും പ്രഭാസ് ഉണ്ടാകുമോ എന്നതാണ് ആരാധകര്‍ ആവേശത്തോടെ നോക്കുന്നത്. എന്നാല്‍ നിരാശയാണ് പ്രഭാസിന്റെ ആരാധകര്‍ക്ക് രാജമൌലിയുടെ പുതിയ ചിത്രം നല്‍കുന്നത്.

പുതിയസിനിമയെകുറിച്ചുളള ചില സൂചനകള്‍ നല്‍കി എസ് എസ് രൗജമൗലി ട്വിറ്ററില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തു. തെലുങ്കു സിനിമയിലെ യുവതാരങ്ങളായ ജൂനിയര്‍ എന്‍ടിആറിനും റാം ചരണ്‍ തേജയ്ക്കുമൊപ്പം എസ് എസ് രൗജമൗലി ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനെ മറ്റൊരു തലത്തില്‍ വ്യാഖ്യാനിച്ചാല്‍ രാജമൗലിയുടെ പുതിയ ചിത്രത്തില്‍ ഇവര്‍ രണ്ടുപേരുമാണ് അഭിനേതാക്കള്‍ എന്ന് സൂചന കിട്ടും. ഇതോടെ പ്രഭാസ് ആരാധകരെ നിരാശയിലാണ്. സഹോ എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രഭാസ് ഇപ്പോള്‍ .

Share
Leave a Comment