
തെന്നിന്ത്യന്‍ താര സുന്ദരി റായി ലക്ഷ്മി ഇപ്പോള്‍ ബോളിവുഡിലെയും താരമാണ്. സിനിമ മേഖലയില്‍ നിരവധി താരങ്ങള്‍ ചൂഷങ്ങള്‍ക്ക് വിധേയരകുന്നുവെന്നു വാര്‍ത്തകള്‍ പുറത്തുവരുന്നു. അതിനെ ശരിവച്ചുകൊണ്ട് തന്റെ സുഹൃത്തും നടിയുമായ വ്യക്തിയ്ക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് റായി ലക്ഷ്മി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
തന്റെ സുഹൃത്തുകൂടിയായ ഒരു നടിക്ക് ഒരു ചിത്രത്തിന്‍റെ ഓഡിഷനിടയില്‍ ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. ”എന്റെ സുഹൃത്ത് ഒരു മോഡല്‍ ആയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ളത് കൊണ്ട് അവളൊരു ഓഡിഷന് പോയി. രതിമൂര്‍ച്ഛയുടെ സമയത്തെ ശബ്ദമുണ്ടാക്കാനാണ് അവളോട് ആവശ്യപ്പെട്ടത്. മാത്രമല്ല, അത് അഭിനയിച്ച് കാണിക്കാനും പറഞ്ഞു. ആ സിനിമയില്‍ വളരെ ഇന്റിമേറ്റായ രംഗങ്ങളുണ്ട്. അതുറപ്പാണ്. പക്ഷെ ഇങ്ങനെയാണോ ഒരു പെണ്‍കുട്ടിയുടെ കഴിവ് അളക്കേണ്ടത്. അന്ന് അവള്‍ കരഞ്ഞ് കൊണ്ട് അവിടെ നിന്നും ഓടിപ്പോരുകയായിരുന്നു. അതോടുകൂടി ഒരു നടിയാവുക എന്ന സ്വപ്നം അവള്‍ ഉപേക്ഷിച്ചു. ഇനി ഒരിക്കലും ബോളിവുഡില്‍ ഒരു വേഷം തേടിപ്പോകില്ലെന്ന് അന്ന് അവള്‍ തീര്‍ച്ചയാക്കി”. റായി പറഞ്ഞു.
Post Your Comments