
നാടകത്തില്‍ നിന്നും മലയാള സിനിമയില്‍ എത്തിയ നടിയാണ് പൊന്നമ്മ ബാബു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ തന്റേതായ സ്ഥാനം ഉറപ്പിച്ച പൊന്നമ്മ കരിയറിന്റെ ആദ്യകാലത്ത് നടന്‍ മോഹന്‍ലാലിന്റെ നായികാ വേഷം നിരസിക്കേണ്ടി വന്നിട്ടുണ്ടെന്ന് പറയുന്നു.
ഭദ്രന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു. ചിത്രത്തില്‍ നായികാ വേഷത്തില്‍ ആദ്യം പരിഗണിച്ചത് പൊന്നമ്മ ബാബുവിനെ ആയിരുന്നു. എന്നാല്‍ വിവാഹത്തിരക്കില്‍ നില്‍ക്കുന്ന സമയം ആയതിനാല്‍ ആ ക്ഷണം നിരസിക്കേണ്ടിവന്നു. പൊന്നമ്മയ്ക്ക് പകരം മേനകയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായത്. ശങ്കറും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചു.
Post Your Comments