മലയാള സിനിമകളിലെ ചരിത്രകഥകളില്‍ നായകനാകാന്‍ ഏറ്റവും യോജ്യന്‍ മമ്മൂട്ടിയാണെന്ന വാദം നിലനില്‍ക്കെ തന്നെയാണ് മോഹന്‍ലാല്‍ എന്ന നടന്‍ ‘ഒടിയന്‍’ എന്ന ചരിത്രകഥയിലെ ഹീറോയാകുന്നത്. നമ്മള്‍ക്കറിവുള്ള ചരിത്രകഥയിലെ യോദ്ധാക്കളുടെ രൂപ സാദൃശ്യം മോഹന്‍ലാലിന് ഇണങ്ങുന്നതല്ലെന്നുള്ളതാണ് അദ്ദേഹത്തെ സംബന്ധിച്ചുള്ള ഒരേയൊരു പരിമിധി. പൗരുഷമെന്ന ഘടകവും മോഹന്‍ലാലിന് വെല്ലുവിളിയായി ഉയരുന്നുണ്ടെങ്കിലും അഭിനയത്തിന്റെ ആഴം അത് ഇല്ലാതാക്കുമെന്ന് നമുക്ക് ഉറപ്പിക്കാം. ഒടിയന്‍ എന്ന പ്രാകൃത മനുഷ്യന്‍റെ രൂപ സാദൃശ്യത്തെക്കുറിച്ചു പ്രേക്ഷകന് ബോധ്യമില്ലാത്ത നിലയ്ക്ക് മോഹന്‍ലാലിനും ആ കഥാപാത്രത്തെ സ്വതന്ത്ര ചിന്ത പാകപ്പെടുത്തി അവതരിപ്പിക്കാന്‍ കഴിയും.
കുസൃതിക്കാരന്‍റെയും, കുട്ടിത്വത്തിന്റെയും മനോഹാരിതയില്‍ തിളങ്ങിയ ഒട്ടേറെ മോഹന്‍ലാല്‍ കഥാപാത്രങ്ങങ്ങള്‍ക്കപ്പുറം പൗരുഷത്തിന്റെ ശക്തിയാലും പ്രേക്ഷകനെ പിടിച്ചിരുത്തിയ ഒട്ടേറെ ആക്ഷന്‍ ചിത്രങ്ങളും മോഹന്‍ലാലിന്‍റെ പേരിലുണ്ട്. ശരീര ഭാഷയിലെ തന്റെ പരിമിധി അഭിനയ മികവു കൊണ്ട് മറികടക്കുന്ന മോഹന്‍ലാലിന് ഒടിയന്റെ ചരിത്രം അവതരിപ്പിക്കാന്‍ അനായാസം കഴിയും. ഒടിയന്‍ എന്ന മാണിക്യ മനുഷ്യനെ മോഹന്‍ലാല്‍ എന്ന നടനിലേക്ക് പൂര്‍ണ്ണമായും സന്നിവേശിപ്പിക്കാന്‍ സംവിധായകന് കഴിയുമെന്നത് തീര്‍ച്ചയാണ് .
മോഹന്‍ലാലിന്‍റെ ശരീര ഭാഷയ്ക്ക് അത്രയേറെ സഹായകമായിട്ടുള്ള ഒരു ചരിത്ര കഥാപാത്ര സൃഷ്ടി തന്നെയാകും വി.എ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനായി എഴുതി നല്‍കിയത്. വാക്കുകള്‍ക്കപ്പുറം മെയ് വഴക്കത്തോടെ അനുഭവമാകേണ്ട ഈ കഥാപാത്രം മോഹന്‍ലാലില്‍ ഭദ്രമായിരിക്കുമെന്നതാണ് പ്രേക്ഷക വിശ്വാസം. ഈ പ്രായത്തിലും ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ കാട്ടുന്ന കൃത്യത ഇന്ന് ഇന്ത്യയിലെ ഒരു സീനിയര്‍ താരത്തിനും അവകാശപ്പെടാനില്ലാത്തതാണ്. സമീപ കാലത്ത് ഇറങ്ങിയ വില്ലന്‍ എന്ന സിനിമയില്‍പ്പോലും അത് പ്രകടമാണ്.
കഥാപാത്രത്തിന് വേണ്ടി ശരീരികമായും, മാനസികമായുമുള്ള മോഹന്‍ലാലിന്‍റെ തയ്യാറെടുപ്പുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഫ്രാന്‍സില്‍ നിന്നെത്തിയ വിദഗ്ധ സംഘമാണ്. ചരിത്രകഥയില്‍ മോഹന്‍ലാലിനെ ചിന്തിക്കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ കാത്തിരിക്കൂ, ഒടിയന്‍ എന്ന വിസ്മയത്തിനായി.
Post Your Comments