ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം തന്റെ ഉറ്റമിത്രത്തെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടി മംമ്ത മോഹന്‍ദാസ്. സിനിമയിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്തും നടിയുമായ സംവൃതയ്ക്കൊപ്പമായിരുന്നു മംമ്ത കഴിഞ്ഞ ദിവസം സമയം ചെലവിട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം സംവൃതയെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം മംമ്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘അരികെ’ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേര് കടമെടുത്തു കൊണ്ടാണ് സുഹൃത്തിനെ കണ്ട സന്തോഷം മംമ്ത പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോയ്ക്കൊപ്പം മംമ്ത ഇങ്ങനെ കുറിച്ചു.
‘കല്പനയുടെ അരികെ വീണ്ടും അനുരാധ എത്തിയപ്പോള്‍’
കാലിഫോര്‍ണിയയിലെ സംവൃതയുടെ വീട്ടില്‍ വെച്ചായിരുന്നു ഈ താരസുഹൃത്തുക്കളുടെ കൂടിച്ചേരല്‍.
Post Your Comments