നയന്‍താര നായികയായി എത്തിയ ആറം വന്‍ ഹിറ്റായിരിക്കുകയാണ്. വിജയത്തിനൊപ്പം തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന് ഗോപി നൈനാര്‍. രണ്ടാം ഭാഗത്തിലും നയന്‍താര തന്നെയാണ് നായികയായി എത്തുന്നത്.
എല്ലാ റിലീസ് കേന്ദ്രങ്ങളില്‍ നിന്നും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ് ചിത്രം. എന്നാല്‍ ഈ ചിത്രന് നായികാ കേന്ദ്രമായി ഒരുക്കിയതെന്തെന്നും സൂപ്പര്‍താരങ്ങളെ നായകരാക്കാത്തതെന്തെന്നും ആരാധകര്‍ ചോദിച്ചു. ഇതിനു ഉത്തരവുമായി എത്തിയിരിക്കുകയാണ് സംവിധായകന്. നായികാകേന്ദ്രിതമായ ഒരു ചിത്രം എന്ന നിലയില്‍ അല്ല ഇതിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതെന്നും ഒരു ജില്ല കലക്ടര്‍ അത് ആണോ പെണ്ണോയെന്നു തീരുമാനിച്ചിരുന്നില്ലയെന്നും സംവിധായകന് പറയുന്നു. കഥ ആദ്യം പറഞ്ഞപ്പോള്‍ തന്നെ താത്പര്യം പ്രകടിപ്പിച്ച നയന്‍താരയ്ക്ക് കലക്ടര്‍ കഥാപാത്രം നല്കികയായിരുന്നുവെന്നും ആ തീരുമാനമാണ് ചിത്രത്തിന്റെ വിജയത്തിന് കാരണമെന്നും സംവിധായകന് ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. നിര്‍മാതാവ് കോട്ടാപടി രാജേഷ് തന്നെയാണ് രണ്ടാം ഭാഗവും നിര്‍മ്മിക്കുന്നത്. ജില്ലാ കലക്ടര്‍ മദിവദനിയെ ആണ് നയന്‍താര അവതരിപ്പിച്ചത്.
Post Your Comments