
തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളായ ഗൗതം മേനോനും നടന് വിജയും ഒന്നിക്കുന്നുവെന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ചിത്രം ഉപേക്ഷിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തുവന്നത്. അതിനെക്കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംവിധായകന് വ്യക്തമാക്കുന്നു.
വിജയ്ക്ക് വേണ്ടത് ഒരു സ്റ്റൈല്‍ ചിത്രമായിരുന്നു. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് അങ്ങനെയല്ല. കൂടാതെ നായകന്റെ ഇഷ്ടത്തിനനുസരിച്ച് ചിത്രം ഒരുക്കുക സാധ്യമല്ലയെന്നും സംവിധായകന് പറയുന്നു. ”ചിത്രത്തിന് വേണ്ടി ഫോട്ടോ ഷൂട്ട് നടത്തി, പോസ്റ്റർ വരെ റിലീസ് ചെയ്തു. ഷൂട്ടിന് രണ്ടാഴ്ച മുമ്പ് ഞാൻ തിരക്കഥ മുഴുവൻ വായിച്ചു കേൾപ്പിച്ചപ്പോൾ ഇതു വേണ്ട എന്ന് അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു. കാരണമൊന്നും പറഞ്ഞില്ല. നല്ല സ്ക്രിപ്റ്റാണ് പക്ഷേ എനിക്ക് വർക്കൗട്ട് ആവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ പറയു എന്നും അദ്ദേഹം പറഞ്ഞു” ഗൗതം മേനോന് അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments