CinemaMollywoodNEWS

മമ്മൂട്ടി ചിത്രത്തിന് പുറമേ ദുല്‍ഖര്‍ ചിത്രത്തിനും രണ്ടാം ഭാഗം

രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ ചിത്രം തീവ്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. 2012-ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ബോക്സോഫീസില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചിച്ചിരുന്നില്ല. രണ്ടാം ഭാഗത്തിലൂടെ അത് പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് രൂപേഷ് പീതാംബരനും ടീമും. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂപേഷ് തന്നെയാണ് വ്യക്തമാക്കിയത്. ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ഒരുക്കുന്ന ചിത്രം 2019-ല്‍ പ്രദര്‍ശനത്തിനെത്തിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button