മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു ഡോക്ടര്‍ ബിജു. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് ഡോക്ടര്‍ ബിജുവിന് പുരസ്‌കാരം ലഭിച്ചത്. സ്വന്തം നാട്ടില്‍ തന്റെ സിനിമകളെ പരിഗണിക്കാത്തത് സങ്കടകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഒഴിവാക്കലുകള്‍ എപ്പോഴും സംഭവിക്കുന്നതിനാല്‍ അതൊക്കെ ഒഴിവാക്കാനാണ് മനസ്സ് പറയുന്നതെന്നും ഡോക്ടര്‍ ബിജു പ്രതികരിച്ചു.
‘സൗണ്ട് ഓഫ് സയലന്‍സ്’ എന്ന ചിത്രമാണ് ഡോക്ടര്‍ ബിജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ബുദ്ധ സന്യാസികളുടെ ജിവിത കഥ പശ്ചാത്തലമാക്കിയുള്ള ചിത്രത്തില്‍ ഒരു അനാഥ ബാലനെ ഫോക്കസ് ചെയ്താണ് സൗണ്ട് ഓഫ് സയലന്‍സ് എന്ന ചിത്രത്തിന്‍റെ പ്രമേയം മുന്നോട്ടു പോകുന്നത്. ഡിസംബര്‍ എട്ടിന് നടക്കുന്ന കേരള അന്താരാഷ്ട ചലച്ചിത്ര മേളയില്‍ ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടില്ല.
Post Your Comments