CinemaComing SoonIndian CinemaKeralaLatest NewsNationalNEWS

വിനയന്റെ മകന്‍ നായകനാകുന്ന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു

സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയ് നായകനായി അഭിനയിക്കുന്ന ചിത്രം ‘ഹിസ്റ്ററി ഓഫ് ജോയ്’ നവംബര്‍ 24 ന് പ്രദര്‍ശനത്തിനെത്തും. നടനായ വിഷ്ണു ഗോവിന്ദന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘ഒരു മെക്സിക്കന്‍ അപാരത’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ വിഷ്ണു ഗോവിന്ദന്‍ അഭിനയിച്ചിരുന്നു. അപര്‍ണ,ശിവകാമി എന്നിവരാണ് നായിക വേഷത്തില്‍ എത്തുന്നത്‌. വിനയ് ഫോര്‍ട്ട്‌, എസ്. പി ശ്രീകുമാര്‍, ജോജു ജോര്‍ജ്ജ്, സായികുമാര്‍, നോബി, പ്രദീപ്‌ കോട്ടയം, പി ബാലചന്ദ്രന്‍, സുനില്‍ സുഖദ എന്നിവരാണ് മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്‌.
ശിവ പാര്‍വതി ഫിലിംസിന്റെ ബാനറില്‍ കലഞ്ഞൂര്‍ ശശികുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Post Your Comments


Back to top button