Uncategorized

ബോളിവുഡിലും കാസ്റ്റിങ് കൌച്ച് ഉണ്ടെന്നും പുരുഷന്മാരും ഇരകളാകുന്നതായും സണ്ണി ലിയോണ്‍

കാസ്റ്റിങ് കൌച്ചിനെതിരെ ഉയരുന്ന വിവാദങ്ങള്‍ സിനിമാമേഖലയെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയിട്ട് നാളേറെയായിരിക്കുന്നു. പല പ്രശസ്ത താരങ്ങളും പുതിയ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വരാനും തയ്യാറെടുക്കുകയാണ്. കാസ്റ്റിംഗ് കൌച്ച് ഇല്ലെന്ന് വാദിച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു. പലരും സ്വന്തം മുഖം രക്ഷിക്കാന്‍ നെട്ടോട്ടമോടുന്നതായും വാര്‍ത്തകളുണ്ട്. 
എന്നാല്‍ ഈ ആരോപണങ്ങള്‍ ശരിയാണെന്ന് ഗ്ലാമര്‍ താരം സണ്ണി ലിയോണും സമ്മതിക്കുന്നു. ബോളിവുഡില്‍ ഇപ്പോഴും കാസ്റ്റിങ് കൌച്ച് പ്രവണത നിലനില്‍ക്കുന്നുണ്ടെന്നും ഹാര്‍വി വെയ്സന്‍സ്റ്റീനെപ്പോലുള്ള ആളുകള്‍ ഇവിടെയുണ്ട്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഇത്തരം പ്രവണതകള്‍ക്ക് ഇരയാകുന്നുണ്ടെന്നും സണ്ണി ലിയോണ്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
എന്നാല്‍ തനിക്ക് ഇത്തരം അനുഭവങ്ങള്‍ ബോളിവുഡില്‍ നിന്നും ഉണ്ടായിട്ടില്ല. തന്‍റെ ഭര്‍ത്താവ് ഡാനില്‍ വെബ്ബറും, സുരക്ഷാസംഘവും എന്നും തന്നെ സംരക്ഷിക്കുന്നുവെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button