ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം ബിലാല്‍ ആണ്. മമ്മൂട്ടിയുടെ മാസ് കഥാപാത്രം ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ വീണ്ടും എത്തുകയാണ്. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ഹിറ്റ് ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗം എടുക്കുന്നതിനെ കുറിച്ച് സംവിധായകന് അമല്‍ നീരദ് പറയുന്നു.
‘ബിലാല്‍’ എന്ന ടൈറ്റിലിലാണ് ‘ബിഗ് ബി’ വീണ്ടും എത്തുക. ചിത്രത്തിന് ഇത്രയും വലിയ വരവേല്‍പ്പ് ലഭിച്ചതിനു നന്ദിപറയുന്ന അമല്‍ ആദ്യം താന്‍ ആ ചിത്രം ഒരുക്കിയത് അതിജീവനത്തിനാനെന്നും വ്യക്തമാക്കി. ആദ്യ ഭാഗം മാസ്സായി ആഘോഷിക്കപ്പെട്ടത് കൊണ്ട് മാത്രം ആ സിനിമയുടെ രണ്ടാം ഭാഗം എടുക്കണം എന്ന് ആഗ്രഹിച്ചിരുന്നില്ലയെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 10 വര്‍ഷങ്ങള്‍ക്ക് ശേഷം ബിലാലിനെക്കുറിച്ച് ഒരു സിനിമ എടുക്കാനുള്ള കാരണം രണ്ടാം ഭാഗത്തിന് വേണ്ടി ഇപ്പോള്‍ മികച്ച ഒരു ഐഡിയ കിട്ടിയത് കൊണ്ടാണെന്നും അമല്‍ നീരദ് വ്യക്തമാക്കി.
Post Your Comments