CinemaKollywoodLatest NewsMovie Gossips

വിവാഹത്തിൽ നിന്നും പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി കോളിവുഡ് സുന്ദരി

ചലച്ചിത്ര ലോകത്തെ താരങ്ങളുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാൻ ആരാധകർക്ക് വലിയ ഉത്സാഹമാണ്.താരങ്ങളോടുള്ള അമിത ആരാധനയാണ് അവരെയതിനു പ്രേരിപ്പിക്കുന്നതെങ്കിലും ചിലപ്പോഴൊക്കെ താരങ്ങൾക്ക് അതൊരു വലിയ പ്രശ്നമായി മാറാറുണ്ട്.തെന്നിന്ത്യന്‍ താരം തൃഷയുടെ വിവാഹം മുടങ്ങിയതിന് പിന്നിലെ കാരണത്തെ കുറിച്ച്‌ പല വാര്‍ത്തകളും വന്നിരുന്നു. ഒളിഞ്ഞും തെളിഞ്ഞും പലതരത്തിലുള്ള പ്രചാരണങ്ങളും ഉണ്ടായി.ഇപ്പോൾ അത്തരം വാർത്തകൾക്ക് വിരാമമിടാൻ വിവാഹം മുടങ്ങിയതിന് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ആരുടേയും പ്രേരണ കൊണ്ടല്ല സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തിൽ നിന്ന് പിന്മാറിയതെന്ന് നടി പറയുന്നു.
തന്നെ സംബന്ധിച്ച്‌ വിവാഹം ഒരു നേട്ടമായി തോന്നുന്നില്ല എന്നും തനിക്ക് വിവാഹത്തെക്കാൾ വലുത് സിനിമയാണെന്നും താരം പറയുന്നു.വിവാഹശേഷം ഇപ്പോള്‍ കിട്ടുന്നത് പോലെയുള്ള നായികാപ്രാധാന്യമുള്ള വേഷങ്ങൾ കിട്ടില്ലെന്നും ഒരുപക്ഷേ സഹനടിയായി മാത്രമേ അഭിനയിക്കാന്‍ സാധിക്കുകയുള്ളു എന്നും അതുകൊണ്ടാണ് വിവാഹം വേണ്ടെന്നും സിനിമ മതിയെന്നും തീരുമാനിച്ചതെന്ന് താരം പറയുന്നു .

shortlink

Related Articles

Post Your Comments


Back to top button