മോഹന്‍ലാല്‍-പ്രിയദര്ശന്-കൂട്ടുകെട്ടിലെ ഒട്ടേറെ സിനിമകള്‍ മലയാളികള്‍ എന്നും മനസ്സില്‍ സൂക്ഷിക്കുന്നവയാണ്. മോഹന്‍ലാല്‍-പ്രിയദര്ശന് ടീമിന്റെ സ്ഥിരം ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു ആക്ഷേപഹാസ്യ കഥ വിവരിച്ച ‘വെള്ളനാകളുടെ നാട്’. 1988-ല്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ചിത്രം അന്നത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. ഈ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഇത് സംബന്ധിച്ച ഒദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രം സര് സിപിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചരിച്ചതാണ് ഇത്തരമൊരു സംശയത്തിന് കാരണമായിരിക്കുന്നത്.
Post Your Comments