ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പ്രതിഫലം ആരുമൊന്നു കേട്ടാല്‍ അമ്പരക്കും.അതും സിനിമയ്ക്ക് വേണ്ടിയല്ല താരത്തിന്റെ ഈ വിലപേശല്‍. ഒരു അവാര്‍ഡ് ഷോയ്ക്കിടയിലെ അരമണിക്കൂര്‍ നേരത്തിനാണ് ആരെയും അതിശയിപ്പിക്കുന്ന പ്രതിഫലം പ്രിയങ്ക ആവശ്യപ്പെട്ടത്. പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ പന്ത്രണ്ട് കോടി വേണമെന്നായിരുന്നു പ്രിയങ്കയുടെ ആവശ്യം, ഇത് നിരസിച്ച സംഘാടകര്‍ക്കെതിരെ ഷോയ്ക്ക് എത്താന്‍ പറ്റില്ല എന്നറിയിച്ച് കൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രതിഷേധം.
പ്രിയങ്ക അവാര്‍ഡ് ഷോയില്‍ പങ്കെടുക്കും എന്ന് അറിയിച്ചത് സംഘടാകര്‍ക്കും വിനയായി. എന്നാല്‍ യാതൊരു കാരണവശാലും അധിക പ്രതിഫലം നല്കി താരത്തെ കൊണ്ടുവരേണ്ടതില്ലെന്ന് ഇവര്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments