ബോളിവുഡ് ചിത്രം ‘പദ്മാവതി’യുടെ റിലീസുമായി ബന്ധപ്പെട്ടു ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്ങിനും, ദീപിക പദുക്കോണിനും പോലീസ് സംരക്ഷണം. രാജസ്ഥാനിലെ രജപുത്ര വംശത്തിലെ പദ്മാവതിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ചില സംഘടനകള്‍ ചിത്രത്തിനെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സിനിമയില്‍ പദ്മാവതിയായി അഭിനയിച്ച ദീപികയ്ക്കും അലാവുദീന്‍ ഖില്‍ജിയുടെ റോളിലെത്തുന്ന രണ്‍വീര്‍ സിങ്ങിനും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ ഒന്നിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന് സുരക്ഷ ഉറപ്പാക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments