പ്രണവ് മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ‘ആദി’ എന്ന ചിത്രം പാര്‍ക്കൗര്‍ അഭ്യാസ പ്രകടനം കൊണ്ടാണ് കൂടുതല്‍ ശ്രദ്ധ നേടാന്‍ ഒരുങ്ങുന്നത്. കഠിന പരീശീലനം ആവശ്യമുള്ള ഈ അഭ്യാസമുറയില്‍ അഗ്രഗണ്യനായാണ് പ്രണവ് എത്തുന്നത്. എന്നാല്‍ ബിഗ്സ്ക്രീനില്‍ മറ്റൊരു താരപുത്രനും പാര്‍ക്കൗര്‍ അഭ്യാസ പ്രകടനത്താല്‍ പ്രേക്ഷകരെ ഹരം കൊള്ളിക്കാന്‍ പോകുകയാണ്. നാഗാര്‍ജ്ജുനയുടെ മകന് അഖില്‍ അഖിനേനി ആണ് ‘ഹലോ’ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ പ്രേമികള്‍ക്ക് പുതിയ കാഴ്ചാനുഭവം നല്കാന് ഒരുങ്ങുന്നത്, വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹലോ’. പ്രിയദര്‍ശന്റെ മകള്‍ കല്യാണി നായികയാകുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പാര്‍ക്കൗര്‍ അഭ്യാസത്തിനു വേണ്ടി കഠിന പരിശീലന മുറ സ്വീകരിച്ചു കൊണ്ടാണ് അഖിനേനിയും വെള്ളിത്തിരയിലെത്താന്‍ തയ്യാറെടുക്കുന്നത്.
Post Your Comments