മോഹൻലാൽ എന്ന നടൻ മലയാളത്തിലെ സൂപ്പർ സ്റ്റാറാകുന്നതിനുമുമ്പ് പല പ്രശസ്ത നായകന്മാരും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്.അത്തരത്തിൽ ഒരാളാണ് മലയാള സിനിമയുടെ ഒരു കാലത്തെ ആക്ഷൻ ഹീറോയായിരുന്ന ജയൻ. മൺമറഞ്ഞ് മുപ്പത്തിയേഴ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മലയാളികളുടെ മനസ്സിൽ അദ്ദേഹം ജീവിക്കുകയാണ്.ജയന്റെ ഓർമ്മകൾ മോഹൻലാൽ പങ്കുവെച്ചതിങ്ങനെയാണ്.
സഞ്ചാരി എന്ന ചിത്രത്തിൽ പുതുമുഖ നടനായ എനിക്ക് കിട്ടിയത് വില്ലൻ വേഷമായിരുന്നു.ഉദയാ സ്റ്റുഡിയോയിലെ ‘സഞ്ചാരി’യുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ ജയനെ ആദ്യമായി പരിചയപ്പെടുന്നത്. വളരെ സൗമ്യമായി പെരുമാറിയിരുന്ന ജയനെ സ്‌നേഹത്തോടുകൂടി മാത്രമേ ഓര്‍ക്കാനാകൂ. ഒരു പുതുമുഖം എന്ന നിലയിലല്ല ജയന്‍ എന്നോട് ഇടപെട്ടിരുന്നത്.
സൂപ്പര്‍ ഹീറോ ഭാവം അദ്ദേഹത്തില്‍ ഒട്ടും പ്രകടമായിരുന്നില്ല. നിര്‍മ്മാതാക്കളും സംവിധായകരും ആരാധകരുമുള്‍പ്പെട്ട വലിയൊരു വൃന്ദം ചുറ്റും എപ്പോഴുമുണ്ടായിരുന്നു. ‘സഞ്ചാരി’യില്‍ ഞാനും ജയനും തമ്മില്‍ രണ്ട് ഫൈറ്റ് സീനുകള്‍ ചിത്രീകരിച്ചിരുന്നു. ത്യാഗരാജന്‍ മാസ്റ്ററായിരുന്നു സംഘട്ടന സംവിധാനം. ഡ്യൂപ്പില്ലാതെയുള്ള സംഘട്ടനത്തില്‍ പലപ്പോഴും ജയന്‍ ഉപദേശിച്ചു. ‘സൂക്ഷിക്കണം. അപകടം പിടിച്ച രംഗങ്ങള്‍ ശ്രദ്ധയോടു കൂടി ചെയ്യണം.’ ആ ഉപദേശം ഇന്നും വിലപ്പെട്ടതാണെന്ന് മോഹൻലാൽ പറയുന്നു.
Post Your Comments