
പൈപ്പിന് ചുവട്ടില്‍ പ്രണയിച്ച കഥയുമായി നീരജും റീബയും വരുന്നു.നവാഗതനായ ഡൊമിൻ ഡിസിൽവ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പൈപ്പിൻ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിലാണ് ഇരുവരും പ്രണയിക്കുന്നത്. ഒരു നാടിന്റെ സാമൂഹ്യപ്രശ്നങ്ങളോടൊപ്പം ഗോവൂട്ടിയും,ട്രീസയും തമ്മിലുള്ള പ്രണയകഥ കൂടിയാണ് ചിത്രം പറയുന്നത്. നീരജ് മാധവ് ഗോവൂട്ടിയാകുമ്പോള് ട്രീസയാകുന്നത് റീബാ ജോണ്‍ ആണ്.സംവിധായകന് ഡൊമിൻ ഡിസിൽവയും ആന്റണി ജിതിനും ചേർന്നാണു തിരക്കഥ രചിച്ചിരിക്കുന്നത്.
ഐശ്വര്യാ സ്നേഹാ മൂവീസിന്റെ ബാനറിൽ വിജയകുമാർ പാലക്കുന്ന് ആണ് ചിത്രം നിർമിക്കുന്നത്.അജു വർഗീസ്, സുധി കോപ്പ, ശ്രീനാഥ് ഭാസി, അപ്പാനി ശരത് കുമാർ, ശ്രുതി, തെസ്നിഖാൻ, സാജൻ പള്ളുരുത്തി, നാരായണൻകുട്ടി, സേതുലക്ഷ്മി, സുബീഷ് എന്നിവരും പ്രധാനകഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. ഹരിനാരായണന്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്കിയിരിക്കുന്നു.
Post Your Comments