മലയാള സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലക്ഷ്മി റായ് .എന്നാൽ താരമിപ്പോൾ ബോളിവൂഡിൽ അതീവ ഗ്ലാമറസായി എത്തിയിരിക്കുകയാണ്. ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ലക്ഷ്മിയുടെ ജൂലി 2 എന്ന ചിത്രം.അടുത്തിടെ മാധ്യമങ്ങളോട് ലക്ഷ്മി കാസ്റ്റിംഗ് കൗച്ചുകളെക്കുറിച്ചു സ്വന്തം അഭിപ്രായം പറയുകയുണ്ടായി.
കാസ്റ്റിംഗ് കൗച്ചുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്നും പക്ഷേ ആരും നേരെ വന്ന് കൂടെ കിടക്കാന്‍ നിര്‍ബന്ധിക്കുന്നില്ലെന്നും ചിലര്‍ ഇതിന് വേണ്ടി മാത്രം ഈ രംഗത്തേക്ക് കടന്ന് വരുന്നതാണ് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതെന്നും വെളിപ്പെടുത്തിയത്.
കുറച്ച് വര്‍ഷം മുന്‍പ് കാസ്റ്റിംഗ് കൗച്ചുകള്‍ ധാരാളമായി ഉണ്ടായിരുന്നു. എന്നാല്‍ കണ്ണില്‍പ്പെടാത്ത രീതിയിലായിരുന്നു. പക്ഷെ ഇന്ന് ഇതില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.എന്നാല്‍ തീര്‍ത്തും ഇല്ലെന്ന് പറയാനും സാധിക്കില്ല. എല്ലാ അഭിനേതാക്കളും ഈ സാഹചര്യങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടെന്ന് ഞാന്‍ പറയില്ല. ഇത്തരം സാഹചര്യങ്ങള്‍ ഓരോ വ്യക്തികള്‍ക്കും വ്യത്യസ്തമാണ്. ഓരോരുത്തരെയും സമീപിക്കുന്നതിന് വ്യത്യസ്ത വഴികളാണ്. ഒരോ വ്യക്തിയോടും വ്യത്യസ്തമായ വികാരങ്ങളാണ്, എന്നാല്‍ എല്ലാം ഒരേ കാര്യത്തിനാണെന്നുമാത്രം ലക്ഷ്മി പറഞ്ഞു.
Post Your Comments