CinemaComing SoonLatest NewsMollywood

ദക്ഷിണേന്ത്യൻ ഭാഷകൾ മനഃപാഠമാക്കിയ കൂർഗിലെ ആ സുന്ദരി മലയാളത്തിലേക്ക്

രിത്രപ്രാധാന്യമുള്ള ഇന്ത്യയിലെ ചാർമിനാറിനെ പോലെ ഭംഗിയുള്ള ഒരു കൂർഗ് സുന്ദരി ചാർമിനാർ എന്ന മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലെ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹർഷിക പൂനച്ചയ്ക്ക് മലയാളത്തിലേക്ക് ടിക്കറ്റ് ലഭിച്ചിട്ടുണ്ട്.
 
ഈ ചിത്രത്തിൽ ബംഗളൂരുവിലെ മല്ലൂ പെൺകുട്ടിയായാണ് ഹർഷിക എത്തുന്നത്.മലയാളം ,തമിഴ് ,തെലുങ്ക്,കന്നട കോടവ, തുളു, എന്നിവയ്ക്ക് പുറമെ കൊങ്കണി എന്നിവയടക്കമുള്ള എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളും ഹർഷികയ്ക്ക് വശമാണ്.ചിത്രത്തെക്കുറിച്ച് ഹർഷിക പറയുന്നതിങ്ങനെ.
 
മലയാളത്തിലേക്കുള്ള വരവിനായി പ്രത്യേകിച്ചൊരു ആലോചന വേണ്ടവന്നില്ല.കാരണം 1500 പെൺകുട്ടികളെ മറികടന്നാണ് എനിക്ക് ഈ ചിത്രത്തിലേക്ക് ക്ഷണം കിട്ടിയത്.ചിത്രത്തിലെ കഥപാത്രത്തിനും വളരെ പ്രത്യേകതകളുണ്ടായിരുന്നു.കഥാപാത്രം കന്നടയും മലയാളവും സംസാരിക്കുന്നുണ്ട്.അതേപോലെ മോഡേണും നാടനും ആകുന്നു.ഷൂട്ടിംഗ് സമയം സഹായം ആവശ്യമായി തോന്നിയില്ല.കാരണം മലയാളം വശമുള്ളതുകൊണ്ട് മുഖഭാവത്തിലും അതിന്‍റെ പ്രതിഫലനം ഉണ്ടായെന്നും താരം പറഞ്ഞു.
 
അജിത് സി ലോഗേഷ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രമാണിത് . അശ്വിൻകുമാർ, ഹേമന്ത് മേനോൻ എന്നിവരാണ് നായികമാർ.

shortlink

Related Articles

Post Your Comments


Back to top button