![](/movie/wp-content/uploads/2017/11/vijay-suriya-vijay-awards.jpg)
ഏറെ വിവാദങ്ങൾക്ക് കാരണമായ ഒന്നാണ് ജെല്ലിക്കെട്ട്.ജെല്ലിക്കെട്ട് നിരോധിക്കുന്നതിനെതിരായി തമിഴ്നാട്ടിലെങ്ങും വൻ പ്രതിഷേധമാണ് ആളിക്കത്തിയത്.തുടർന്ന് വിഷയത്തെക്കുറിച്ച് ആധികാരികമായി പഠിക്കാനും വേണ്ട നടപടിയെടുക്കാനും തമിഴ്നാട് സർക്കാർ പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.
അന്വേക്ഷണ പ്രകാരം പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത നടീ നടന്മാര്ക്ക് സമൻസ് അയച്ചിരിക്കുകയാണ് കമ്മീഷൻ .വിജയ്, നയന്‍താര, കാര്‍ത്തി, സൂര്യ, ശിവകാര്ത്തികേയന്, രാഘവ ലോറന്‍സ് , ജി.വി പ്രകാശ് തുടങ്ങിയ താരങ്ങള്‍ക്കാണ് കമ്മീഷൻ സമന്‍സ് അയച്ചത്. ജെല്ലിക്കെട്ട് തമിഴ് സംസ്കാരത്തിന്റെ ഭാഗമാണെന്ന് കാണിച്ച് ഇതിന് പൂര്‍ണ പിന്തുണയുമായി രംഗത്ത് വന്ന താരങ്ങളാണിവരെല്ലാം.പ്രതിഷേധ പരിപാടികള്‍ക്കിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്.
Post Your Comments