CinemaComing SoonFilm ArticlesGeneralKeralaLatest NewsMollywoodNEWSUncategorized

തുടക്കം രണ്ട് യുവതാരങ്ങള്‍ക്കൊപ്പം; ഐശ്വര്യ ത്രില്ലിലാണ് 

മലയാളത്തിലെ രണ്ട് മുന്‍നിര താരങ്ങള്‍ക്കൊപ്പം നായികയായി അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് നടി ഐശ്വര്യ ലക്ഷ്മി. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ച ഐശ്വര്യ ലക്ഷ്മി ഇപ്പോള്‍ യുവതാരം ടോവിനോയുടെ നായികയായി മായാനദി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മലയാളത്തിലെ ഏറ്റവും തിരക്കുള്ള രണ്ട് യുവതാരങ്ങള്‍ക്കൊപ്പം തുടക്കം കുറിക്കാന്‍ കഴിഞ്ഞത് ഐശ്വര്യയുടെ ഭാഗ്യം കൂടിയാണ്. ആഷിക് അബുവാണ് മായനദി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ടൊവിനോ തോമസും ഐശ്വര്യയും തമ്മിലുള്ള രംഗങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. അപര്‍ണ ബാലമുരളി, സൗബിന്‍ ഷാഹിര്‍, ഉണ്ണിമായ, ഹരിഷ് ഉത്തമന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. അമല്‍ നീരദിന്റെ കഥയ്ക്ക് ദേശീയ അവാര്‍ഡ് ജേതാവായ ശ്യാം പുഷ്‌ക്കറും ദിലീഷ് നായരും ചേര്‍ന്ന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നു. ഒ.പി.എം.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, ഖാലിദ് റഹ്മാന്‍, ബേസില്‍ ജോസഫ് എന്നിവരും അണിനിരക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ക്രിസ്തുമസ് റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും..

shortlink

Post Your Comments


Back to top button