അഭിഷേക്-ഐശ്വര്യ താരദമ്പതികളുടെ മകൾ ആരാധ്യയുടെ ആറാം ജന്മദിനമായിരുന്നു ഇന്നലെ . ലോക മൊമ്പാടുമുളള ബച്ചന് ആരാധകര്‍ വിവിധ കോണുകളില്‍ നിന്ന് ആരാധ്യയുടെ പിറന്നാളിന് ആശംസകള്‍ നേർന്നു.
മുംബൈയിലെ ജെ. ഡബ്ല്യു മരിയറ്റിൽ മക്കൾക്കുവേണ്ടി താര ദമ്പതികൾ ജന്മദിനാഘോഷം നടത്തി.ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചനും ഐശ്വര്യയുടെ അമ്മ വൃന്ദാ റായിയുമാണ് ജന്മദിനത്തിൽ പങ്കെടുത്തത്.ആരാധ്യ പിങ്ക് ഫ്രോക്കണിഞ്ഞാണ് എത്തിയത്.
പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ട്വിറ്ററിലൂടെ നിരവധി പേർ ആരാധ്യയ്ക്ക് ജന്മദിന ആശംസകൾ നേർന്നിട്ടുണ്ട്. അവർക്കൊക്കെ തന്റെ ട്വിറ്റർ പേജിലൂടെ ബിഗ് ബി നന്ദി അറിയിച്ചിട്ടുണ്ട്. ആരാധ്യയുടെ ചില ചിത്രങ്ങളും അമിതാഭ് ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
Post Your Comments