
തെന്നിന്ത്യൻ സുന്ദരി നയൻതാരയുടെ ഏറ്ററ്വും പുതിയ ചിത്രമാണ് അറം.ചിത്രത്തിൽ നയൻതാരയെന്ന ലേഡി സൂപ്പർസ്റ്റാറിനൊപ്പം സുമതിയായി എത്തിയ തമിഴ് പെണ്കൊടിയെപറ്റി പലരും അന്വേഷിക്കുന്നുണ്ട്.ഏതോ ഗ്രാമത്തിലെ പെൺകുട്ടിയാണെന്നാണ് പലരും കരുതിയിരിക്കുന്നത്.പക്ഷേ, സത്യം അതല്ല. കക്ഷി ഫസ്റ്റ് ക്ലാസ് മലയാളിയാണ്. പേര് സേറ വർഗീസ്. പക്ഷേ സിനിമ ലോകത്ത് അറിയപ്പെടുന്നത് സുനു ലക്ഷ്മിയെന്ന പേരിലാണ്.
ചിത്രത്തിൽ നയൻസിനൊപ്പമുള്ള അഭിയത്തിന്റെ അനുഭവം പങ്കിടുകയാണ് സുനു ലക്ഷ്മി.നയൻതാരയുടെ വലിയൊരു ഫാനാണ് ഞാൻ. അപ്പോൾ പിന്നെ നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ പറ്റിയതിന്റെ ത്രിൽ എത്രത്തോളമായിരുന്നുവെന്ന് പറയേണ്ട കാര്യമില്ലല്ലോ. ഷൂട്ടിംഗ് സെറ്റിൽ വച്ച് ആദ്യം കണ്ടപ്പോൾ മിണ്ടൊനൊക്കെയൊരു അങ്കലാപ്പുണ്ടായിരുന്നു. അറം സിനിമയുടെ ഛായാഗ്രാഹകൻ ഓം പ്രകാശ് സാർ എന്നെ നയൻതാരയ്ക്ക് പരിചയപ്പെടുത്തി.
“ഇതു താൻ നമ്മ മണിയുടെ പടത്തിലെ നായികയെന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയത്’. റിലീസിന് ഒരുങ്ങിയിരിക്കുന്ന സാവി എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മണി സാറാണ്. അതോടെ പിന്നെ എന്റെ സിനിമ വിശേഷങ്ങളെ കുറിച്ചായി നയൻതാരയുടെ ചോദ്യങ്ങൾ. സംസാരത്തിൽ നിന്ന് മലയാളിയാണെന്നു കൂടി അറിഞ്ഞതോടെ താരം പെട്ടെന്ന് കമ്പിനിയായെന്ന് സുനു പറഞ്ഞു.
Post Your Comments