മലയാളത്തിലെ പ്രിയ ഗായിക സിതാരയുടെ രൂപം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. നീളമുള്ള മുടിയും വലിയ കണ്ണുകളും ചിരിയുമൊക്കെ സിതാരയുടെ പ്രത്യേകതയായിരുന്നു.എന്നാൽ അടുത്തിടെ സിതാര തന്റെ മുടിമുറിച്ചു. ഫെയ്സ്ബുക്കിലൂടെ അതിന്റെ കാരണം തുറന്നു പറയാന്‍ സിതാര മറന്നില്ല .
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തികച്ചും വ്യക്തിപരമായ ഒരു വിശ്വാസത്തിന്റെ പേരില്‍ , ഒരു പ്രിയ സുഹൃത്തിനു വേണ്ടി ചെയ്തതാണീ രൂപമാറ്റം.!!! കാരണം എന്തോ ആവട്ടെ മുടിയുടെ നീളം , തൊലിയുടെ നിറം, ശബ്ദത്തിന്റെ കനം മുതലായവ നിര്‍വചിക്കുന്ന ,നിര്ണയിക്കുന്നമലയാളി സ്ത്രീത്വം എന്ന മണ്ടന്‍ ആശയത്തില്‍ വിശ്വാസം തെല്ലുമില്ല ,അത് പറയുന്നവരോട് സ്വല്പം അസ്വസ്ഥതയും തോന്നുന്നു .
ഒരു നിമിഷാര്‍ദ്ധം കൊണ്ട് മാറിയേക്കാവുന്നതല്ലേ നമ്മള് പരിചയിച്ച സ്വയംരൂപങ്ങള്‍!?! മുറിച്ച മുടിയെ കുറിച്ച് പറയും നേരം നമുക്ക്, മുറിക്കപ്പെട്ട മരങ്ങളെക്കുറിച്ച് മിണ്ടാം!! വാടിപ്പോയ നിറത്തെക്കുറിച്ച് പറയുന്നതിനു പകരം ഇരുണ്ടുപോയ നദികളെ കുറിച്ച് പറയാം !!! ആകാശത്തെ പറ്റി ,ഭുമിയെ പറ്റി , വിശക്കുന്ന കുഞ്ഞുങ്ങളെ പറ്റി , യുദ്ധങ്ങളെപറ്റി , വന്നേക്കാവുന്ന സമാധാനത്തെ പറ്റി, സൗഹൃദത്തെ പറ്റി , മനുഷ്യരെപ്പറ്റി, പാട്ടുകളെ പറ്റി അങ്ങനെ അങ്ങനെ എന്തെല്ലാം പറയാം !! വാക്കുകള്‍ കൊണ്ട് പരസ്പരം വേദനിപ്പിക്കാതെ നമുക്ക് സംസാരിച്ച് തെളിച്ചം കണ്ടെത്താം !!
Post Your Comments