48ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘സെക്സി ദുര്‍ഗ്ഗ’ എന്ന മലയാള ചിത്രത്തെ അവഗണിച്ചത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.ഇനി മലയാളത്തിലെ ആകെയുള്ള പ്രതീക്ഷയായ ടേക്ക് ഓഫ് സുവര്‍ണ്ണ മയൂരം കൊണ്ട വരാനുള്ള സാധ്യത ഏറെയാണ്.
പാര്‍വ്വതി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ടേക്ക് ഓഫ് അന്താരാഷ്ട്രമാനമുള്ള ഒരു മലയാള ചിത്രമാണ്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച മലയാള ചിത്രങ്ങളില്‍ ഒന്നുമാണ്. തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ഇറാഖില്‍ ഒറ്റപ്പെട്ടുപോയ ഒരു കൂട്ടം നേഴ്സുമാരുടെ ദുരവസ്ഥയാണ് സിനിമ. മഹേഷ് നാരായണനും കഥാകൃത്ത് പിവി ഷാജികുമാറുമാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത്.
മികച്ച ചലച്ചിത്രമേളകളിലൊന്നായി അറിയപ്പെടുന്ന ഗോവ ചലച്ചിത്രമേളയില്‍ അങ്ങനെ മലയാളത്തിന് ഒരു പുരസ്കാരപ്രതീക്ഷയായി മാറുകയാണ് ടേക്ക് ഓഫ്. കഴിഞ്ഞ വര്‍ഷം ഇറാനിയന്‍ ചിത്രം ഡോട്ടറായിരുന്നു മത്സരവിഭാഗത്തിലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട് സുവര്‍ണ്ണ മായൂരം നേടിയത്.
ഗോവമേളയില്‍ മലയാളത്തില്‍ നിന്ന് ഏറ്റവും കുറവ് എന്‍ട്രിയുള്ള വര്‍ഷമാണ് ഇത്, മറാത്തിയില്‍ നിന്ന് ആറ് ചിത്രങ്ങളുള്ള പനോരമയില്‍ മലയാളത്തെ പ്രതിനിധീകരിക്കുന്നത് ഒരൊറ്റ ചിത്രം മാത്രമാണ്. എന്നാല്‍ ആ ചിത്രം മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നത് വലിയ നേട്ടമാവുകയാണ്.
Post Your Comments