തന്റെ കൈയില്‍ നിന്നും പത്തുലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമം നടന്നതായി നടന് പാഷാണം ഷാജി എന്ന സാജു നവോദയ . രൂപ കൊടുത്താൽ കേസിൽ നിന്നും ഒഴിവാക്കാമെന്നും അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും ഷാജി പറഞ്ഞു. കഴിഞ്ഞ ഓണത്തിന് കാക്കനാട് കളക്ട്രേറ്റില്‍ ഷാജിയും സംഘവും ഒരു ഷോ ചെയ്തിരുന്നു. വ്യത്യസ്തതക്ക് വേണ്ടി ഷോയില്‍ സ്നേക്ക് ഡാന്‍സും ഉള്‍പ്പെടുത്തിയിരുന്നു.അതാണ് പൊല്ലാപ്പായി മാറിയത്. പരിപാടി കഴിഞ്ഞ് ഷാജിയെ വൈല്‍ഡ് ലൈഫിന്റെ ഓഫീസില്‍ വിളിപ്പിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. അവിടെയെത്തി സ്നേക്ക് ഡാന്‍സ് കളിച്ച ആളുടെ വ്യക്തമായ വിവരങ്ങള്‍ നല്‍കുകയും ചെയ്തു. ഒന്നര മാസം കഴിഞ്ഞപ്പോള്‍ വൈല്‍ഡ് ലൈഫില്‍ നിന്നും ഷാജിക്ക് ഫോണ്‍ വരുകയും കേസുമായി ബന്ധപ്പെട്ടു ഒരു വക്കീല്‍ വിളിക്കും എന്ന് പറയുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് വക്കീല്‍ വിളിക്കുകയും പത്തു ലക്ഷം നല്കിയാല് കേസില്‍ നിന്നും രക്ഷിക്കാം എന്നും അല്ലെങ്കില്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് പറഞ്ഞതായുമാണ് ഷാജി തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കുന്നത്.
ആ സംഭവത്തിനുശേഷം തന്റെ ഉറക്കം തന്നെ നഷ്ടപ്പെട്ടെന്നും ഒടുവില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയെന്നും പാഷാണം ഷാജി പറയുന്നു.
തുടര്‍ന്ന് പ്രതികളെ പിടികൂടുകയും ചെയ്തു. എറണാകുളം സ്വദേശികളായ കൃഷ്ണദാസ്,ഐസക്ക് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ‘ഇര’ എന്ന ചിത്രത്തിലാണ് ഷാജി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് . വിനയ് ഫോര്‍ട്ടിനൊപ്പം ‘ലഡ്ഡു ‘,മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച ‘മാസ്റ്റര്‍പീസ്’ എന്നീ ചിത്രങ്ങളാണ് ഉടന്‍ പുറത്തിറങ്ങാനുള്ളത്.
Post Your Comments