BollywoodCinemaGeneralLatest NewsNationalNEWS

പത്മാവതി റിലീസ് ചെയ്‌താല്‍ ഭാരത ബന്ദിന് ആഹ്വാനം

വിവാദ സിനിമ പത്മാവതി റിലീസ് ചെയ്‌താല്‍ ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് രജപുത്ര കര്‍നിസേന രംഗത്ത്. ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കയാണ് രജപുത്ര കര്‍നിസേന. എന്നാല്‍ ചിത്രത്തെ പിന്തുണച്ച് കൂടുതല്‍ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. സല്‍മാന്‍ ഖാന്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, സിദ്ധാര്‍ഥ് മല്‍ഹോത്ര, സുശാന്ത് സിങ് രജ്പുത് എന്നിവരാണ് ചിത്രത്തിന് പൂര്‍ണ്ണ പിന്തുണ അറിയിച്ചത്. രജപുത്ര കര്‍നിസേന സിനിമയുടെ ചിത്രീകരണം നടന്നിരുന്ന സെറ്റില്‍ ആക്രമണമഴിച്ചു വിട്ടിരുന്നു. പിന്നാലെ ചിത്രം നിരോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ചിത്രം കാണാതെ അഭിപ്രായംപറയുന്നത് ശരിയല്ലെന്നും ഈ വിഷയത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെടണമെന്നുമാണ് സല്‍മാന്‍ ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചിത്രം ഇഷ്ടമാകാത്തവര്‍ കാണേണ്ടതില്ലെന്നാണ് ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ അഭിപ്രായം.

തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് മാത്രമാണ് അവകാശമെന്നും മറ്റാര്‍ക്കും റിലീസ് തടയാനാകില്ലെന്നും സിദ്ധാര്‍ഥ് മല്‍ഹോത്രയും അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. കഥകള്‍ ജനങ്ങളിലെത്തിക്കുകയാണ് ചലച്ചിത്രപ്രവര്‍ത്തകര്‍ ചെയ്യുന്നതെന്നും അത് നല്ലതെങ്കില്‍ ജനങ്ങള്‍ സ്വീകരിക്കുമെന്നും സുശാന്ത്സിങ് രജപുത് അഭിപ്രായപ്പെട്ടു. രജപുത്രരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ട് എന്നാണ് പ്രധാന ആരോപണം.
ദീപിക പദുക്കോണ്‍, രണ്‍വീര്‍സിങ്, ഷാഹിദ് കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സഞ്ജയ്‌ ലീല ബന്‍സാലിയാണ്.

shortlink

Related Articles

Post Your Comments


Back to top button