മലയാള ചലച്ചിത്ര ലോകത്തിലെ തീരാ നഷ്ടമാണ് ജയൻ എന്ന അതുല്യ പ്രതിഭ.അദ്ദേഹം മരിച്ചിട്ട് ഇന്നു മുപ്പത്തിയേഴ് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.നിരവധി ചിത്രങ്ങളിൽ ജയനൊപ്പം അഭിനയിച്ച മറ്റൊരു പ്രതിഭ മധു മൺമറഞ്ഞ ആ സുഹൃത്തിനെ ഓർക്കുകയാണ്.
പരിചയപ്പെട്ടകാലം മുതല്‍ ജയനില്‍ എനിക്കു തോന്നിയ മറ്റൊരു സവിശേഷത അദ്ദേഹത്തിന്റെ ആരോഗ്യപരിപാലനമായിരുന്നു. ജയന്റെ അവസാന ചിത്രമായ ‘കോളിളക്ക’ത്തില്‍ ജയന്റെ അച്ഛനായാണ് ഞാന്‍ അഭിനയിച്ചത്. ഹെലികോപ്റ്ററില്‍വെച്ചുള്ള ഫൈറ്റ് സീനില്‍ ജയന് അഭിനയിക്കുമ്പോള്‍ എയര്‍ സ്ട്രിപ്പിന്റെ ഗ്യാരേജിലിരുന്ന് ഞാനും നമ്പ്യാര്‍സാറും (എം.എന്‍. നമ്പ്യാര്‍) മേക്കപ്പ് ചെയ്യുകയായിരുന്നു. പെട്ടെന്നാണ് വലിയ ഒച്ചയും ആളുകളുടെ നിലവിളിയും.ഞങ്ങള്‍ ചെന്നു നോക്കുമ്പോഴേക്കും ജയനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓപ്പറേഷന് കഴിഞ്ഞ് കുറച്ചു സമയമേ ജയന്റെ ശരീരത്തില്‍ ജീവന് നിന്നൂള്ളൂ.
കൃത്യനിഷ്ഠ, വിനയം, ആത്മാര്‍ത്ഥത ഇതെല്ലാം ജയന്റെ സ്വഭാവഗുണങ്ങളായിരുന്നു. ഈ മനോഹര തീരം, ഇതാ ഒരു മനുഷ്യന്, ഒരു രാഗം പല താളം, വേനലില്‍ ഒരു മഴ, ദീപം,, മീന്‍ തുടങ്ങി കുറേ ചിത്രങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു.
നാല്‍പ്പത്തിയൊന്നാമത്തെ വയസ്സിലാണ് ജയന് മരണപ്പെടുന്നത്. സത്യനും നസീറും കഴിഞ്ഞാല്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഇന്‍ഡിവിജ്വലായി ഒരു ‘കോളിളക്ക’മുണ്ടാക്കി കടന്നുപോയത് ജയനാണ്. ആ ഒരു സ്റ്റൈല്‍ മറ്റാര്ക്കുമില്ലായിരുന്നെന്നാണ് മധു ഓർക്കുന്നത്.
Post Your Comments