
പ്രശസ്ത സംവിധായകന് ഗൗതം വാസുദേവ് മേനോന് മലയാള സിനിമയില്‍ അഭിനയിക്കുന്നു. യുവതാരങ്ങളെ അണിനിരത്തി നവാഗതനായ ജോഷി തോമസ് ഒരുക്കുന്ന ‘നാം’ എന്ന ചിത്രത്തില്‍ അതിഥി താരമായാണ് മലയാളിയായ ഗൗതം മോനോന് അഭിനയിക്കുന്നത്. ധനുഷിന്റെ ‘എന്നെ നോക്കി പായും തോട്ടൈ’, വിക്രമിന്റെ ‘ധ്രുവനക്ഷത്രം’ എന്നീ സിനിമകളുടെ തിരക്കിനിടയിലാണ് ഗൗതം ഈ ചിത്രത്തില്‍ അഭിനയിക്കാനെത്തുന്നത്. . കൂടാതെ മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാനും ഗൗതമിന് താല്പര്യമുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍ , നിവിന്‍ പോളി, വിനീത് ശ്രീനിവാസന് തുടങ്ങിയവരുമായി ചര്ച്ചനടത്തിയിട്ടുണ്ടെന്ന് ഗൗതം പറഞ്ഞു.
Post Your Comments