
സഞ്ജയ് ലീല ബൻസാലിയുടെ ചിത്രം പദ്മാവതി നിരന്തരം ആരോപണവിധേയമാവുകയാണ്.പദ്മാവതി റിലീസ് ചെയ്യിക്കില്ലെന്ന വാശിയില്‍ നില്ക്കുന്ന രജപുത് കര്‍ണി സേന പ്രവര്‍ത്തകര്‍ ഇപ്പോള്‍ പരസ്യമായി മറ്റൊരു ഭീഷണിയും മുഴക്കിയിരിക്കുന്നു
ചിത്രത്തില്‍ റാണി പത്മാവതിയെ അവതരിപ്പിച്ച ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തും എന്നാണ് സേനയുടെ ഭീഷണി. സേനയുടെ രാജസ്ഥാന് ഘടകം അധ്യക്ഷന്‍ മഹിപാല്‍ സിങ് മക്രാനയും കണ്‍വീനര്‍ ലോകേന്ദ്ര സിങ് കാല്‍വിയും ഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നത്. വേണ്ടിവന്നാല്‍ രാമായണത്തിലെ ശൂര്‍പ്പണഖയെപ്പോലെ ദീപികയുടെ മൂക്ക് ചെത്താന്‍ ഞങ്ങള്‍ മടിക്കില്ല എന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ കാല്‍വി പറഞ്ഞത് . ചിത്രത്തിന്റെ സംവിധായകൻ ബൻസാലിയുടെ കഴുത്തറക്കുമെന്നും മുമ്പ് ഭീഷണി ഉണ്ടായിരുന്നു.
പദ്മാവതിയുടെ റിലീസ് തീയതിയായ ഡിംസബര്‍ 1 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കര്‍ണി സേന. സിനിമയുടെ റിലീസിനു മുന്നോടിയായി രാജ്യത്തിന്റെ പലഭാഗങ്ങളിലും റാലികള്‍ സംഘടിപ്പിക്കുമെന്നും രജപുത് കര്‍ണി സേന തലവന്‍ അറിയിച്ചിരുന്നു.
Post Your Comments