പദ്മാവതിയുടെ റിലീസിന് ഭീഷണി ഉയരുന്ന അവസത്തില്‍ അടുത്തിടെയായി പാകിസ്ഥാനില്‍ നിരോധിക്കപ്പെട്ട മഹീറ ഖാന്റെ ‘വെര്‍ണ’ എന്ന ചിത്രത്തെ പിന്തുണച്ച് ദീപിക പദുക്കോണ്‍. പദ്മവതിയുടെ പ്രമോഷന് ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു റിപ്പോര്‍ട്ടര്‍ ദീപികയോട് പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനി ചിത്രത്തെക്കുറിച്ച് സൂചിപ്പിച്ചത്.
‘വെര്‍ണ’യുടെ റിലീസ് തടഞ്ഞത് ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു ദീപികയുടെ മറുപടി. ബലാല്‍സംഗത്തിനിരയാക്കപ്പെട്ട ഒരു പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരികെയെത്തുന്നതാണ് ‘വെര്‍ണ’ എന്ന പാകിസ്ഥാനി ചിത്രത്തിന്റെ പ്രമേയം. രണ്‍ബീര്‍ കപൂറിന്റെ മുന്‍കാമുകിയും അറിയപ്പെടുന്ന പാകിസ്ഥാനി നടിയുമായ മഹീറ ഖാന് ആയിരുന്നു ചിത്രത്തിലെ നായിക വേഷം അവതരിപ്പിച്ചത്. ഷാരൂഖിന്റെ റായീസ് എന്ന ചിത്രത്തിലും മഹീറ അഭിനയിച്ചിരുന്നു.
Post Your Comments