KollywoodLatest NewsNEWS

‘കേരള സര്‍ക്കാരിന് അഭിനന്ദനങ്ങള്‍, നിങ്ങള്‍ പുറത്തിറക്കിയ ഈ സര്‍ക്കുലര്‍ ചരിത്രപരമാണ്’:കമൽ ഹാസൻ

തു വിഷയത്തെക്കുറിച്ചും സംസാരിക്കാനും സ്വന്തം നിലപാട് വ്യക്തമാക്കാനും മടികാണിക്കാത്ത ആളാണ് ചലച്ചിത്ര താരം കമൽ ഹാസൻ.ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചുവെങ്കിലും തനിക്ക് പൂണൂലിടാന്‍ താല്പര്യമില്ലെന്ന് പത്താം വയസ്സില്‍ തന്നെ അറിയിച്ച വ്യക്തിയാണ് കമല്‍ഹാസന്‍.

കഴിഞ്ഞ ദിവസം ജനന സര്‍ട്ടിഫിക്കറ്റുകളില്‍ ജാതിയോ മതമോ വ്യക്തമാക്കേണ്ട ആവശ്യമില്ലെന്ന് കാണിച്ച്‌ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിനെ പ്രശംസിച്ചുകൊണ്ട് താരം ട്വിറ്ററിൽ മകൾക്ക് നൽകിയ ജാതി സ്വാതന്ത്രത്തെക്കുറിച്ചു പറഞ്ഞു.

മക്കളുടെ ചെറുപ്പത്തിൽ ജാതി വ്യക്തമാക്കാന്‍ താന്‍ വിസ്സമ്മതിച്ചുവെന്നും ഏത് മതത്തില്‍ വിശ്വസിക്കണമെന്ന് പ്രായപൂര്‍ത്തിയായശേഷം തീരുമാനമെടുക്കാനുള്ള അവകാശം ഇരുവര്‍ക്കും നല്‍കിയിരുന്നുവെന്നും കമല്‍ പറഞ്ഞു.അവര്‍ക്ക് ഇരുപത്തിയൊന്ന് വയസ്സായ ശേഷം അവര്‍ സ്വയം തീരുമാനിക്കുകയായിരുന്നു. ശ്രുതി ഹിന്ദു മതം സ്വീകരിച്ചു. എന്നാല്‍, അക്ഷര ജാതിയോ മതമോ ഇല്ലാതെ ജീവിക്കാനാണ് തീരുമാനമെടുത്തത് . കമല്‍ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button