ആമിര്‍ ഖാന് അന്നും ഇന്നും ബോളിവുഡിന്റെ ഹീറോയാണ്. നല്ല സിനിമകള്‍ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന ഒരേയൊരു സൂപ്പര്‍ താരം. വാണിജ്യ മൂല്യം മാത്രം ലക്ഷ്യം വയ്ക്കാതെ കാലാമൂല്യത്തിനു പ്രാധാന്യം കല്‍പ്പിക്കുന്ന മികച്ച അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ‘രാജാ ഹിന്ദുസ്ഥാനി’യിലെ ഒരു ഗാനരംഗത്തിനു വേണ്ടി ആമിര്‍ ചെയ്തത് ആരെയുമൊന്നു അതിശയിപ്പിക്കും. കഥാപാത്രത്തിന്റെ പെര്ഫെക്ഷന് വേണ്ടി ഒരു ലിറ്റര്‍ വോഡ്ക അകത്താക്കിയാണ് അദ്ദേഹം ‘ഇഷ്ഖ് മേന്‍ നാച്ചേഗ’ എന്ന് തുടങ്ങുന്ന ഗാനചിത്രീകരണത്തില്‍ ആടിപാടിയത്. ശ്രേയ മുഖര്‍ജി ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ധര്‍മേഷ് ദര്ശന് സംവിധാനം ചെയ്ത രാജ ഹിന്ദുസ്ഥാനി ആമിറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ചിത്രം ഇറങ്ങിയിട്ട് ഇരുപത്തി ഒന്ന് വര്‍ഷം പിന്നിട്ട വേളയിലാരുന്നു ആരും അറിയാത്ത അണിയറകഥയിലെ വിശേഷങ്ങള്‍ ശ്രേയ മുഖര്‍ജി പങ്കുവച്ചത്. ആമിറിന്റെ നായികായി ചിത്രത്തില്‍ അഭിനയിച്ചത് കരിഷ്മ കപൂര്‍ ആയിരുന്നു.
Post Your Comments